Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 04:11 IST
Share News :
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായിയുടെ ജീവിതകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ വായനാ ലോകത്തിനായി സമർപ്പിച്ചു. ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ആത്മകഥ പ്രകാശനം ചെയ്തു.
1980 ൽ തൃശൂരിലെ സാധാരണ കുടുംബത്തിൽനിന്നും ഖത്തറിലെത്തി കഠിനാധ്വാനത്തിലൂടെ കൊയ്തെടുത്ത നേട്ടങ്ങളും, പടുത്തുയർത്തിയ വിജയങ്ങളും ജീവിത പരീക്ഷണങ്ങളുമെല്ലാം ഒന്നൊന്നായി കുറിച്ചിടുന്നതാണ് കതാറ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ‘‘എ ടെയിൽ ഓഫ് ടു ജേണീസ്’.
പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് പ്രകാശനം നിർവഹിച്ച് അംബാസഡർ വിപുൽ പറഞ്ഞു. പ്രവാസ ലോകവുമായി ഇന്ത്യക്കാർ എങ്ങനെ ഇടപഴകി എന്നും അവർക്ക് തദ്ദേശീയ സമൂഹങ്ങളിൽനിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാനും ഇത്തരം രചനകൾ സഹായകമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര വാണിജ്യ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ ഈ പുസ്തകം സഹായകരമാകുമെന്നും അംബാസഡർ പറഞ്ഞു.
ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇൻകെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ വ്യക്തിത്വമെന്ന നിലയിലെ അടയാളപ്പെടുത്തൽ കൂടിയാണ് ആത്മകഥ.ഭാര്യ ഷെർളി റപ്പായി, മക്കളായ ചിന്തു, ഡോ. ശിഖ, സ്മൃത, മരുമക്കൾ, ഖത്തറിലെ വിവിധ കമ്യൂണിറ്റി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക വ്യക്തികൾ എന്നിവരും പ്രകാശന ചടങ്ങിന് സാക്ഷിയായി.
ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലീഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് എ ടെയിൽ ഓഫ് ടു ജേർണീസ് പ്രസിദ്ധീകരിച്ചത്.ന്യൂസ് ട്രയൽ മാനേജിങ് എഡിറ്റർ ഹുസൈൻ അഹമ്മദാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്, ഗൾഫ് ടൈംസ് മുൻ ഡപ്യൂട്ടി മാനേജിങ് എഡിറ്റർ സി പി രവീന്ദ്രനാണ് അവതാരിക.
Follow us on :
Tags:
More in Related News
Please select your location.