Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടബാധ്യത കൊലയ്ക്ക് കാരണം

07 May 2024 12:01 IST

R mohandas

Share News :

കൊല്ലം: പരവൂർ ഭൂതക്കുളത്ത് ഗൃഹനാഥൻ ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രീത ( 39) മകൾ ശ്രീനന്ദ (14) എന്നിവരെയാണ് ഭർത്താവായ ശ്രീജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. 

ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പ്രീതയുടെയും ശ്രീനന്ദയുടെയും ജീവന്‍ രക്ഷിക്കാനായില്ല. കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം


Follow us on :

More in Related News