Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2026 22:23 IST
Share News :
ചാവക്കാട്:ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ സിപിഎം പതാക സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് നേരെ സിപിഎം അക്രമം.ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാരായ പുളിച്ചാറം വീട്ടില്‍ ഹിഷാം(കപ്പല്‍),ആര്‍.എസ്.സക്കീര്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് നേരെയാണ് അക്രമം നടന്നത്.പരിക്കേറ്റ ഇരുപരും ആശുപത്രിയില്‍ ചികില്‍സ തേടി ഹിഷാംമിന്റെ കൈക്ക് സാരമായി പരിക്കേറ്റു.സക്കീര്‍ മാസ്റ്ററുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.പഞ്ചായത്ത് ഓഫീസിന് മുകളില്‍ ഹാളില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടന്നിരുന്നു.എന്നാല്‍ പഞ്ചായത്ത് ഓഫീസിന് അകത്തുള്ള സ്ഥലത്ത് കൊടി കെട്ടുകയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍.ഇവിടെ കൊടി തോരണങ്ങള്‍ കെട്ടാന്‍ പാടില്ലെന്ന് നിയമം ഉണ്ട്.നിയമം പാലിക്കാതെ കൊടി കെട്ടിയത് അഴിക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞതാണ് അക്രമത്തിന് കാരണം.പഞ്ചായത്ത് ചാര്‍ജുള്ള സെക്രട്ടറിയും കൊടി മാറ്റാന്‍ ആവശ്യപെട്ടെങ്കിലും സിപിഎം നേതാക്കക്കള്‍ അടക്കമുള്ളവര്‍ തയ്യാറായില്ല.അവസാനം പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കൊടിമാറ്റാന്‍ ഞങ്ങള്‍ക്കതികാരമില്ലന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മൗനം പാലിക്കുകയായിരുന്നു.കൊടിക്ക് പോലീസ് കാവല്‍ നില്‍ക്കുന്ന അവസ്തയാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാണാന്‍ കഴിഞ്ഞത്.തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ കൊടി തോരണങ്ങള്‍ മൂലവും മറ്റും സംഘര്‍ഷാവസ്ത ഉണ്ടാവുമ്പോള്‍ പരിസരങ്ങളിലെ തോരണങ്ങളും മറ്റും അഴിച്ചു മാറ്റുന്ന പോലീസാണ് പഞ്ചായത്ത് ഓഫീസിനുള്ളില്‍ സിപിഎം കെട്ടിയ കൊടി അഴിക്കാന്‍ ഞങ്ങള്‍ക്കധികാരമില്ലന്ന് പറയുന്നത്.നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസ് അക്രമികള്‍ക്ക് സഹായം ചെയ്യുന്ന സാഹചര്യമാണ് ഒരുമനയൂരില്‍ കണ്ടതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.സംഭവവുമായി ബന്ധപെട്ട് പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍,സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍,ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.