Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 16:22 IST
Share News :
ചാലക്കുടി:
ചാലക്കുടിയിലെ കലാഭവൻ മണി സ്മാരക നിർമ്മാണം ഉടൻ ആരംഭിയ്ക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം എൽഎ അറിയിച്ചു.സ്മാരകത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ചവിശദമായ പദ്ധതിരേഖസർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രിഅറിയിച്ചു. നഗരസഭ ഓഫീസിനു സമീപം ദേശീയപാതയോട്ചേർന്ന്കലാഭവൻ മണി സ്മാരകനിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ള ഭൂമിയോടു ചേർന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥയിലുള്ള 15 സെന്റ് സ്ഥലം കൂടിനിർമ്മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികളും പുരോഗമിയ്ക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.