Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 20:51 IST
Share News :
കൊണ്ടോട്ടി : മഹത്തായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കോണ്ടോട്ടിയിൽ നടന്ന ബഷീർ ക്വിസ് മത്സരത്തിൽ സുബ്ഹാന.കെ.പി ഒന്നാം സ്ഥാനം നേടി. റിൻഷ ഫാത്തിമ.ടി, സഞ്ജന.കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
'നല്ല പാഠം', 'സ്പീക്ക് ഈസി' ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സ്പീക്ക് ഈസി കോർഡിനേറ്ററും സംസ്ഥാന ഇംഗ്ലീഷ് വിഭാഗം റിസോഴ്സ് പേഴ്സനുമായ സലീന സി.വി നിർവഹിച്ചു.
വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ, വസീ അഹ്സൻ, അബ്ദുൽ റഫീഖ് പി.എം. , ഷാഹിനപി.കെ, ഇജാസ്, ജുമാനത്ത്.കെ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.