Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌ത്രീധന ഗാര്‍ഹിക പീഡനക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌

08 Jul 2026 19:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സ്‌ത്രീധന ഗാര്‍ഹിക പീഡന സംബന്ധിയായ പരാതികളിന്‍മേല്‍ സമയബന്ധിതമായി നടപടി ഉറപ്പാക്കി സ്‌ത്രീകള്‍ക്ക്‌ നീതി ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവ്‌ നല്‍കി. വനിതാ ശിശുവകുപ്പും, സംസ്ഥാന പൊലീസ്‌ മേധാവിയും ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ചതിന്‌ ശേഷമാണ്‌ ഇത്തരത്തിലൊരു ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്‌.ജില്ലാ ജാഗ്രതാ സമിതി, ജില്ലാ വനിതാ സെല്‍, സഖി വണ്‍ സ്റ്റോപ്പ്‌ സെന്റര്‍, ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ്‌ ജില്ലാ ഓഫീസര്‍, എന്നിവടങ്ങളില്‍ നിന്നും പ്രതിനിധികളും ഒരു വനിതാ പ്രതിനിധിയും അടങ്ങുന്നതാണ്‌ പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌.


Follow us on :

More in Related News