Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു.

08 Aug 2026 20:50 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു.ശനിയാഴ്ച

വൈകിട്ട് ക്യാമ്പിലെത്തിയ മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരിതബാധിതരുമായി നേരിൽ സംസാരിച്ച് അവരുടെ വിഷമതകളും ആശങ്കകളും ചോദിച്ചറിഞ്ഞു. ഭക്ഷണം, വൈദ്യസഹായം ഉൾപ്പെടെയുള്ള ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.ദുരിതബാധിതർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി, അർഹമായ നഷ്ടപരിഹാരവും ശാശ്വതമായ പുനരധിവാസ നടപടികളും സർക്കാർ ഉറപ്പാക്കുമെന്നും പറഞ്ഞു.തൃതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ ഒപ്പം എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ്സ് നേതാവ് കരിപ്പാടം നെടുംചിറയിൽ എൻ. എം താഹയുടെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചാണ് മടങ്ങിയത്. മുൻ മന്ത്രി വി.എൻ വാസവൻ

തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. എൽ ഡി എഫ് നേതാക്കളും ജനപ്രതിനിധികളും അടക്കം അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.



Follow us on :

More in Related News