Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ മുസ്ലിം സേവന യുവജന സമിതി ചേറ്റുവ ജുമാ മസ്ജിദിൽ വെച്ച് സമൂഹ നോമ്പുതുറയും ഖബർ സിയാറത്തും സംഘടിപ്പിച്ചു

16 Mar 2026 20:59 IST

MUKUNDAN

Share News :

ചേറ്റുവ:ചേറ്റുവ മുസ്ലിം സേവന യുവജന സമിതി ചേറ്റുവ ജുമാ മസ്ജിദിൽ വെച്ച് സമൂഹ നോമ്പുതുറയും ഖബർ സിയാറത്തും സംഘടിപ്പിച്ചു.മഹല്ല് നിവാസികളായ നാനൂറിൽപരം പേർ നോമ്പുതുറയിൽ പങ്കെടുത്തു.ഖബർ സിയാറത്തിനും കൂട്ടപ്രാർത്ഥനയ്ക്കും മഹല്ല് ഖത്തീബ് സലീം ഫൈസി നേതൃത്വം നൽകി.മഹല്ല് പ്രസിഡന്റ് ഉബൈദുള്ള അലി മുസ്‌ലിയാർ,മുസ്ലിം സേവന യുവജന സമിതി പ്രസിഡന്റ് മുഹമ്മദ് റാഫി മുസ്ലിയാർ,സെക്രട്ടറി എൻ.കെ.മുജീബ്,വി.എ.അശ്റഫ്,ഇ.എസ്.ബക്കർ,എ.ഐ.ബാദുഷ,മുസ്തഫ പുത്തൻപുരയിൽ എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകി.മധുര പാനീയങ്ങളും വിവിധതരം ഭക്ഷണപദാർത്ഥങ്ങളും നോമ്പുതുറക്കായി ഒരുക്കി.മഗ്‌രിബ് നമസ്കാര ശേഷം പങ്കെടുത്ത മുഴുവൻപേർക്കും എംഎസ് വൈഎസ് പ്രവർത്തകർ ബിരിയാണി ബോക്സ്‌ വിതരണം ചെയ്തു.


Follow us on :

More in Related News