Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ കുട്ടികൾക്കായി ചെസ്സ്,ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

18 May 2026 20:40 IST

MUKUNDAN

Share News :

ചാവക്കാട്:കുട്ടികളിൽ സർഗ്ഗാത്മകതയും ചിന്താശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ചെസ്സ്,ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്,കൗൺസിലർ ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

Follow us on :

More in Related News