Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങും,വനിതാ വിങ്ങും സംയുക്തമായി 'തണ്ണീർ പന്തൽ'(സംഭാര വിതരണം) നടത്തി

29 Apr 2026 18:00 IST

MUKUNDAN

Share News :

ചാവക്കാട്:മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങും,വനിതാ വിങ്ങും സംയുക്തമായി 'തണ്ണീർ പന്തൽ'(സംഭാര വിതരണം) നടത്തി.യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വസന്തം കോർണറിൽ വച്ച് നടത്തിയ പരിപാടി ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് നേതൃത്വത്തിൽ ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി കെ വി വി ഇ എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും,സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ് പ്രസിഡന്റ് ഷഹീർ മഹാരാജ്,സെക്രട്ടറി ജെഫിൻ ജോണി,വനിതാ വിംഗ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർപേഴ്സൺ കെ.രാജശ്രീ,യൂണിറ്റ് പ്രസിഡന്റ് ഫാദിയ ഷഹീർ,സെക്രട്ടറി റസിയ ഷാഹുൽ,ട്രഷറർ രതിരാജൻ,സിഎംഎ ട്രഷറർ കെ.കെ.സേതുമാധവൻ,വൈസ് പ്രസിഡന്റ്‌ കെ.എൻ.സുധീർ,സെക്രട്ടറിമാരായ പി.എം.അബ്ദുൽ ജാഫർ,പി.എസ്.അക്ബർ,എ.എസ്.രാജൻ,സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ്.ഹമീദ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News