Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ഉപജില്ലാ സ്‌കൂൾ കായികമേള തുടങ്ങി.

08 Oct 2024 19:00 IST

- WILSON MECHERY

Share News :


ചാലക്കുടി: ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കായികോത്സവം കാർമൽ എച്ച്എസ്എസിൽ തുടങ്ങി.

ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്‌തു. ചാലക്കുടി നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.ബി. നിഷ പതാക ഉയർത്തി. കായികതാരം അലി പുള്ളിക്കുടി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ സ്‌ഥിരസമിതി അധ്യക്ഷരായ എം.എം.അനിൽകുമാർ, ദീപു ദിനേഷ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ മായ ശിവദാസൻ, എം.എസ്.സുനിത, പി.സി.ബിജു, അമ്പിളി സോമൻ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, കൗൺസിലർ ഷിബു വാലപ്പൻ, കായികമേള ജനറൽ കൺവീനർ എ.എം.ബിന്ദു, ഡയറ്റ് ഫാക്കൽറ്റി ഡോ.പി. സി. സിജി, പാലക്കുടി ബിപിസി സി.ജി.മുരളീധരൻ, എച്ച്എം ഫോറം കൺവീനർ റാണി ജോൺ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രതിനിധി എം.ആർ.രതീഷ്, കാർമൽ എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, ഹൈസ്‌കൂൾ പ്രധാനാധ്യാപിക പ്രതിനിധി സിസ്‌റ്റർ ജോളി റോസ്, പ്രധാനാധ്യാപിക പ്രതിനിധി സിസ്‌റ്റർ റീന ജോൺ,സ്പോർട്‌സ് കൺവീനർ എം.ജെ. ജോജു, അധ്യാപകപ്രതിനിധികളായ സാജു ജോർജ്, രാജ്‌കുമാർ രഘുനാഥ്, വി.എസ്.ബിന്ദു, കെ.എം.അനിലാഷ്, കെ.യു.ദിലീപ്,ആന്റോ പി.തട്ടിൽ, ജാനറ്റ് സ്‌റ്റീഫൻ, അനധ്യാപക പ്രതിനിധി കെ.സനൽ എന്നിവർ പ്രസംഗിച്ചു.

കായികമേള 10 ന് സമാപിക്കും. 10ന് 4 ന് സമാപന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്യും. നഗരസഭ സ്‌ഥിരസമിതി അധ്യക്ഷൻ എം.എം. അനിൽകുമാർ അധ്യക്ഷത വഹിക്കും. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു സമ്മാന വിതരണം നടത്തും.എൽപി മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള വിദ്യാർഥികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്. 80 വിദ്യാലയങ്ങളിൽ നിന്നായി 2500 ലേറെ കായികതാരങ്ങളാണു മേളയിൽ മാറ്റുരയ്ക്കുന്നത്

Follow us on :

More in Related News