Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 05:34 IST
Share News :
ദോഹ: എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങൾ ഏറെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തിൽ പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായി നിയമ സഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആൻ്റ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് സുധീർ തിരുനിലത്ത്, ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു. എ. ഇ ചാപ്റ്റർ പ്രസിഡൻ്റ് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
പ്രവാസികൾക്കും മറ്റുയാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങൾ സർക്കാറിൻ്റെയും എയർലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് ഏറെ അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധ സംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ.
നിയമ സഹായം ആവശ്യമുള്ളവർക്ക്,
Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.