Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ

26 Oct 2026 20:49 IST

Rinsi M

Share News :

കൊല്ലം: ദേശീയ ശിശു ക്ഷേമ സംഘടനയായ

നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചു. കൊല്ലം ജില്ലയിലെ തളച്ചിറ തണൽ ബഡ്സ് സ്കൂളിലായിരുന്നു ആഘോഷം.


ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം.


കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ബാബ അലക്സാണ്ടർ തന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്.


2004-ൽ സ്ഥാപിതമായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) സ്ത്രീശാക്തീകരണം, ശിശുക്ഷേമം, കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ്.

Follow us on :

More in Related News