Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 03:02 IST
Share News :
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം(ഡോം ഖത്തർ) നടത്തിവരുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി, സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പീഡ്ലൈൻ പ്രിന്റിംഗ് ഫാക്ടറിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നൂറിലധികം ജീവനക്കാർ രക്തദാനം നടത്തി.
സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ കീഴിലുള്ള സ്പീഡ്ലൈൻ പ്രിന്റിംഗ് ഫാക്ടറി, സ്പീഡ്ലൈൻ മീഡിയ ആൻഡ് അഡ്വർടൈസിങ്, ഓറിയന്റൽ ഓട്ടോ പാർട്സ്, ദോഹ ഇൻഡസ്ട്രീസ് ആൻഡ് എൻജിനീയറിങ് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് രക്തദാനത്തിൽ പങ്കാളികളായത്.
സ്പീഡ്ലൈൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഡോം ഖത്തർ പ്രസിഡന്റുമായ ഉസ്മാൻ കല്ലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനം മഹാദാനമാണെന്നും സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാണിതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. രക്തദാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയും മാനവികതയും ഉയർത്തിപ്പിടിക്കാൻ ഓരോരുത്തർക്കും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു.
സ്പീഡ്ലൈൻ പ്രിന്റിംഗ് ഫാക്ടറി ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹീൻ ഉസ്മാൻ, ജനറൽ മാനേജർ സുജിത്ത് മാത്യു, ഡോം ഖത്തർ സോഷ്യൽ വെൽഫെയർ വിങ് ചെയർമാൻ പി.സി നൗഫൽ കട്ടുപ്പാറ, സെക്രട്ടറി രാഹുൽ ശങ്കർ,വൈസ് പ്രസിഡന്റ് നബ്ഷ മുജീബ്, ലേഡീസ് വിങ് ട്രഷറർ ദീപ്തി ശരത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രക്തദാന ക്യാമ്പിൽ പങ്കെടുത്തവരെ ഡോം ഖത്തറിന്റെയും സ്പീഡ്ലൈൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയ്ക്ക് മാതൃകയായി മാറിയ ക്യാമ്പ്, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയമായ സന്ദേശം കൂടിയായി.
Follow us on :
Tags:
More in Related News
Please select your location.