Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ–ഒമാൻ ആയുഷ് വിവരകേന്ദ്രം മസ്കറ്റിൽ ഉദ്ഘാടനം ചെയ്തു

27 Oct 2026 08:24 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും സമഗ്ര ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ആധികാരിക വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യ–ഒമാൻ ആയുഷ് വിവരകേന്ദ്രം മസ്കറ്റിലെ ദാർസൈത്തിലെ കിംസ് ഹെൽത്ത് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പ്രണവ് പിസെയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ഒമാൻ റീജിയണൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അമീർ മുസ്തഫയും പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും ഇന്ത്യയുടെ സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും സമഗ്ര ആരോഗ്യസംരക്ഷണ രംഗത്തെ പൊതുവായ പ്രതിബദ്ധതയുടെയും പ്രതീകമാണ് ഈ സംരംഭമെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ പ്രണവ് പിസെ പറഞ്ഞു. രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികൾ നൽകുന്ന സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ എംബസി മസ്കറ്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായാണ് കേന്ദ്രം ആരംഭിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2025 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനത്തിന്റെ തലേന്ന് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഇന്ത്യയുടെ പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങളെക്കുറിച്ചും സമഗ്ര ആരോഗ്യപരിപാലനത്തെക്കുറിച്ചും വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രത്യേക വിവരകേന്ദ്രമായാണ് ഇത് പ്രവർത്തിക്കുക. ഇന്ത്യ–ഒമാൻ ആരോഗ്യസഹകരണത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഈ സംരംഭം.

Follow us on :

More in Related News