Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര പഞ്ചായത്ത് ഫ്രണ്ട് ഓഫിസിനു മുന്നില്‍ പുസ്തക സ്റ്റാന്‍ഡ് സ്ഥാപിച്ചു

11 Jul 2026 13:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :






വിവിധ ആവശ്യങ്ങള്‍ക്കായി കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്‍ക്ക് ഇനി ഫ്രണ്ട് ഓഫിസിനു മുന്നില്‍  കാത്തിരുന്ന് മുഷിയേണ്ട. കാത്തിരിപ്പിന്റെ വിരസതയകറ്റി വി്ജ്്ഞാനത്തിന്റെ വാതില്‍ തുറക്കാനുതകുന്ന പുസ്തകങ്ങള്‍ ഫ്രണ്ട് ഓഫിസിനു മുന്നില്‍ വായനക്കായി ഒരുക്കിയിരിക്കുകയാണ് ഇവിടെ. ഓരോരുത്തരുടെയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടെ പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൊടകര ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളാണ് വായനപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള ആശയം ഇവിടെ യാഥാര്‍ഥ്യമാക്കിയിട്ടുള്ളത്. കൃഷി, ആരോഗ്യം, വീടുനിര്‍മ്മാണം, സാമ്പത്തിക നിക്ഷേപം, വാഹനങ്ങള്‍, വിദ്യാഭ്യാസവും തൊഴിലവസരങ്ങളും, കുടുംബ പരിപാലനം, സാഹിത്യം എന്നിങ്ങനെ വ്യത്യസ്ത അഭിരുചികളുള്ളവര്‍ക്ക് യോജിച്ച പുസ്തകങ്ങള്‍ ഫ്രണ്ട് ഓഫിനു മുന്നില്‍ സജ്ജമാക്കിയ പുസ്തക സ്റ്റാന്‍ഡിലുണ്ട്. എളുപ്പം തെരഞ്ഞെടുക്കാവുന്ന വിധത്തിലും വായിച്ചു കഴിഞ്ഞ സ്വന്തം പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കായി കൊണ്ടു വയ്ക്കാവുന്ന തരത്തിലും വളരുന്ന പുസ്തകമരമായാണ് ബുക്ക് റാക്ക് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാലയത്തിലെ വായനമാസാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ പുസ്തകസമാഹരണം നടത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സെക്രട്ടറി ബിന്ദു ജി. നായര്‍, പി. ടി. എ പ്രസിഡന്റ് സി.എല്‍.ജോജു , എം. പി .ടി എ . പ്രസിഡന്റ് പി.് മിഷ , പ്രധാനാധ്യാപിക ജിഷ മാത്യു, പി. യു.സന്ധ്യ , സി.ജി. ഫിലോ, ജോബിന്‍ എം. തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Follow us on :

More in Related News