Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഷപ്പ് ഡോ റോയ്‌സ് മനോജ് വിക്ടർ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ ദശവാർഷിക ആഘോഷം ഇന്ന്: CSI മോഡറേറ്റർ മുഖ്യാതിഥി

16 May 2026 08:00 IST

NewsDelivery

Share News :

കോഴിക്കോട്- ദക്ഷിണേന്ത്യ സഭയുടെ മലബാർ മഹായിടവകയിലെ പ്രഥമ ബിഷപ്പായി അഭിഷിക്തനായ റൈറ്റ് റവ ഡോ റോയ്‌സ് മനോജ് വിക്ടർ തിരുമേനിയുടെ സ്ഥാനാരോഹണത്തിന്റെ ദശവാർഷിക ആഘോഷ സ്തോത്ര ആരാധനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ദക്ഷിണേന്ത്യ സഭയുടെ പരമ അദ്യക്ഷനും തെലുങ്കാനയിലെ കരിം നഗർ ബിഷപ്പുമായ മോഡറേറ്റർ മോസ്റ്റ് റവ ഡോ രൂപൻ മാർക്ക് തിരുമേനിയാണ്. മുൻ ഉത്തര കേരള മഹായിടവക വിഭജിച്ചു മലബാർ മഹായിടവക രൂപീകരിക്കുകയും 2016 ൽ പ്രഥമ ബിഷപ്പ് ആയി അഭിഷേകം ചെയ്യപ്പെടുകയും, കഴിഞ്ഞ ഒരു ദശകമായി മലബാർ മഹായിടവകക്ക് നേതൃത്വം നൽകിവരുന്ന, സി എസ്സ് ഐ സഭയിലെ ഏറ്റവും സീനിയർ ബിഷപ്പുമാരിൽ ഒരാളാണ് ബിഷപ്പ് ഡോ റോയ്‌സ് മനോജ് വിക്ടർ.

കോഴിക്കോട് മാനാഞ്ചിറയിലെ സി എസ്സ് കത്തിഡ്രലിൽ രാവിലെ 9.30 നു ആരംഭിക്കുന്ന സ്തോത്ര ശുശ്രുഷയിൽ, ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്ററെ കൂടാതെ ഈസ്‌റ് കേരള ബിഷപ്പും സി എസ്സ് ഐ സഭഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ്സ് ഫ്രാൻസിസ്, കന്യാകുമാരി ബിഷപ്പ് ഡോ ക്രിസ്റ്റഫർ വിജയൻ. കൊല്ലം കൊട്ടാരക്കര ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ്, റായൽ സീമ ബിഷപ്പ് റൈറ്റ് റവ ഐസക് വരപ്രസാദം, ബാംഗ്ലൂർ ബിഷപ്പ് റൈറ്റ് റവ വിൻസെന്റ് വിനോദ് കുമാർ, വെല്ലൂർ ബിഷപ്പ് റൈറ്റ് റവ ശർമ്മ നിത്യനന്ദം, ട്രിച്ചി ബിഷപ്പ് റൈറ്റ് റവ ശാമുവേൽ രാജ്‌ദുരൈ, കർണ്ണാടകയിൽ നിന്നുള്ള ബിഷപ്പ് മാരായ ബിഷപ്പ് റൈറ്റ് റവ മാർട്ടിൻ ബോർഗയ്, ബിഷപ്പ് റൈറ്റ് റവ ഹേമ ചന്ദ്രകുമാർ, നന്ദ്യാൽ ബിഷപ്പ് റൈറ്റ് റവ സന്തോഷ് പ്രസന്ന റാവു. തുടങ്ങിയർ നേതൃത്ത്വം വഹിക്കും. തുടർന്ന് 11. 00 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനം സി എസ്സ് സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ ഡോ രൂബേൻ മാർക്ക് ഉൽഘാടനം ചെയ്യും. കോഴിക്കോട് ആർച് ബിഷപ്പ് മോസ്റ്റ് റവ ഡോ വർഗ്ഗീസ് ചക്കാലക്കൽ, ഓർത്തഡോൿസ് ബിഷപ്പ് റൈറ്റ് റവ ഡോ ഗീവർഗ്ഗീസ് മാർ പക്കമിയോസ്. എം കെ രാഘവൻ എം പി, മേയർ ഓ സാദാശിവം എന്നിവരും കൂടാതെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളും മലബാർ മഹായിടവകയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും വിശ്വാസികളുടെ പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

Follow us on :

More in Related News