Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ സൂപ്പർ സീരീസിന്റെ രണ്ടാം സീസണിന്ന് ആവേശകരമായ പരിസമാപ്തി

26 Feb 2025 21:49 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ ഏറ്റവും കൂടുതൽ സമ്മാന തുക നൽകുന്ന ബാഡ്മിന്റൺ ടൂർണമെന്റായ ഒമാൻ സൂപ്പർ സീരീസിന്റെ രണ്ടാം സീസണിന്ന് ആവേശകരമായ പരിസമാപ്തി.  

നാല് ദിവസങ്ങളിലായി മുന്നൂറിലേറെ കളിക്കാർ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾ കാണാൻ ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. കൂടുതൽ മത്സര പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതിന്റെ ഭാഗമായി ഓപ്പൺ വിഭാഗത്തിൽ ഒൻപതു വിഭാഗമായാണ് മത്സരങ്ങൾ നടന്നത്. അതോടൊപ്പം സ്വദേശികൾക്കായി ഏർപ്പടുത്തിയ പ്രത്യേക വിഭാഗത്തിലും നിരവധി ആളുകളാണ് മാറ്റുരച്ചത്. 

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും സിംഗിൾസ്, ഡബിൾസ് വനിതകൾക്കായി സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും നടന്നു. ഇതിനുപുറമെ ഈ വിഭാഗത്തിൽ എലൈറ്റ് ഡബിൾസ്, മിക്സഡ് ഡബിൾസും നടന്നു. മുതിർന്നവരുടെ വിഭാഗത്തിൽ പുരുഷന്മാരുടെ "എ ", " ബി", "സി" വിഭാഗങ്ങൾക്ക് പുറമെ മെൻസ് പ്രീമിയർ, വനിതകളുടെ ഡബിൾസ്, വെറ്ററൻ ഡബിൾസ്, ഒമാനി സിംഗിൾസ്, ഡബിൾസ്.വുമൺ ഡബിൾസ് എന്നീ വിഭാഗങ്ങളിലും വലിയ മത്സര പങ്കാളിത്തമാണ് ഉണ്ടായത്. 

ഇതിനു പുറമെ കുട്ടികൾക്കായും, ഒമാനി കുട്ടികൾക്കായും പ്രത്യേകം മത്സരങ്ങൾ നടന്നു, ആകെ മുപ്പത്തിയഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ജേതാക്കൾക്കും, രണ്ടാം സ്ഥാനക്കാർക്കുമായി ഏകദേശം 6000 ഒമാനി റിയാലാണ് സമ്മാനത്തുകയായി നൽകിയത്. 

ബോഷർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോക്ടർ നാസർ അൽ സാദി, ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസല്ലം അൽ ദാറൂഷി, ഒമാൻ ടവർ കമ്പനി മേധാവി മാജിദ് അൽ ഖറൂസി, സഈദ് അൽ ഖൽബാനി, നൈഫ് അൽ ജസാസി, ഇള ഭക്താൽ, എസ്.റാംകുമാർ, നരീന്ദർ സിംഗ്, ശാലിനി വർമ്മ, വഫ അൽ ജസാസി, സന്ദീപ് കോക്കർ, സുനിൽ കുമാർ ഗുപ്ത, റസാം മിത്തൽ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.  

ഒന്നാം സീസണെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം സീസണ് സ്വദേശികളിൽ നിന്നും, വിദേശികളിൽ നിന്നും ലഭിച്ചതെന്നും. മത്സരാർത്ഥികളുടെ എണ്ണം വർദ്ധിച്ചത് ബാഡ്മിന്റൺ ഒമാനിൽ കൂടുതൽ ജനകീയമാകുന്നു എന്നതിന്റെ തെളിവാണെന്നും അക്കാദമി ഡയറക്ടർ യോഗേന്ദ്ര കത്യാർ പറഞ്ഞു, കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ഇത് പ്രചോദനമാകുന്നു എന്നും, യോഗേന്ദ്ര കത്യാർ കൂട്ടിച്ചേർത്തു.  

ഇന്ന് ക്രിക്കറ്റിനും, ഫുട്ബോളിനും ഒപ്പം തന്നെ ഗൗരവമായി ബാഡ്മിന്റനെയും ഒമാനിലെ സ്വാദേശികളും, വിദേശികളും കാണുന്നു എന്നതിന്റെ തെളിവാണ് സീസൺ രണ്ടിന്റെ ജനപങ്കാളിത്തം, നാല് ദിവസമായി ടൂർണമെന്റ് നടത്തിയിട്ടു പോലും കളിക്കാരെ ഉൾകൊള്ളാൻ ബുദ്ധിമുട്ടി, അതുകൊണ്ടു തന്നെ വരും നാളുകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താൻ ശ്രമങ്ങൾ നടത്തുമെന്ന് റിസാം അഹമ്മദ് പറഞ്ഞു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News