Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്കൂളിൽ ബഷീർ ദിനാചരണവും പുസ്തക വായനയും സംഘടിപ്പിച്ചു.

08 Jul 2026 08:11 IST

Jithu Vijay

Share News :

തിരൂരങ്ങാടി : വൈക്കം മുഹമ്മദ് ബഷീർ ദിനാചാരണത്തിത്തിൻ്റെ ഭാഗമായി ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്കൂളിൽ സാക്ഷരതാ മിഷൻ്റയും, മീഡിയ ലൈബ്രറിയുടെയും, നേതൃത്വത്തിൽ ബഷീർ പുസ്തക വായനാമത്സരം നന്നമ്പ്ര പഞ്ചായത്ത് മെമ്പർ ജാഫർ പനയത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലാസ് കോഡിനേറ്റർ എം കാർത്തിയാനി ടീച്ചർ അധ്യക്ഷത വഹിച്ചു.


ബഷീർ കഥാ പാത്രങ്ങൾ, വീഡിയോ പ്രദർ ശനം, ബഷീർ കൃതികളിലെ ക്വിസ് മത്സരം തുടങ്ങിയവ പരിപാടിയെ വേറിട്ടതാക്കി.  മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പുസ്തകം കൈമാറി. ലീഡർ മൻസൂർ സ്വാഗതം പറഞ്ഞു പഠിതാക്കളായ വത്സല, സുലൈഖ, സീനത്ത്, അർഷിദ, റംസീന, ബേബി, അയ്യൂബ്, ഷൈൻ ബാബു, അൻസാർ, ഹന്നത്ത് എന്നിവർ പങ്കെടുത്തു ലിഡർ തസ്ലീമ നസ്രീൻ നന്ദിയും പറഞ്ഞു



Follow us on :

More in Related News