Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വണ്‍ ജില്ലാതല പ്രവേശനോത്സവം മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

07 Jul 2026 13:17 IST

Jithu Vijay

Share News :

മലപ്പുറം : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വരവേല്‍പ് ചടങ്ങ് 'ടീമാകാം പുതുയുഗ സ്വപ്‌നങ്ങള്‍ക്കായി' എന്ന പേരില്‍ മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസായ, ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു.


മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി യുഗത്തിന്റെ ഗുണഭോക്താക്കളായ പുതിയ തലമുറ കാലഘട്ടത്തിന് യോജിച്ച അറിവുകളും നൈപുണ്യങ്ങളും ആര്‍ജ്ജിക്കാനുള്ള അവസരമായി ഹയര്‍സെക്കന്‍ഡറി പഠന കാലയളവിനെ വിനിയോഗിക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് ലൂയിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അസ്ലു മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.റിനിഷ റഫീഖ്, എം.എസ്.പി.ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.വി.രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് നൗഷാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, എസ്.എസ്.കെ.ഡി.പി.സി. അബ്ദു സലീം, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷരീഫ്, പി.ടി.എ.പ്രസിഡന്റ് ഷാഹിര്‍, എസ്.എം.സി.ചെയര്‍മാന്‍ കെ.പി. മുഹമ്മദ് ഫൈസല്‍, പ്രിന്‍സിപ്പല്‍ കെ.എ.മീര, ഹെഡ്മിസ്ട്രസ് കെ.പി.ലിനി, എം.പി.ടി.എ.ഹാജറ പുള്ളിയില്‍, വി.പി.ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.


ഉദ്ഘാടനത്തോടനുബന്ധിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News