Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 08:50 IST
Share News :
കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും തൊഴിൽ, പ്രവേശനം, പരിശീലനം, ടെണ്ടർ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ പുറത്തിറക്കി.
ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും. അഭിമുഖം ജൂലൈ 14 രാവിലെ 9.30ന്മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടക്കും.
കോഴിക്കോട് അർബൻ-1 ഐ.സി.ഡി.എസ് പരിധിയിലെ 133 അങ്കണവാടികളിലേക്ക് പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ജൂലൈ 16 ഉച്ചയ്ക്ക് 2 മണി വരെയാണ് അപേക്ഷ സ്വീകരിക്കുക.
എലത്തൂർ പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിൽ യോഗ, സംഗീതം, ചിത്രരചന വിഷയങ്ങളിൽ പരിശീലനം നൽകാൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം.
ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രിക്കൽ ടെക്നീഷ്യൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം.
ഐ.ടി.ഐ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 മണിവരെ നീട്ടി. അപേക്ഷാ വെരിഫിക്കേഷൻ ജൂലൈ 13 വരെ നടത്താം.
ജില്ലയിലെ സർക്കാർ ടി.ടി.ഐകളിലെ ഡി.എൽ.എഡ് പ്രവേശനത്തിനുള്ള അഭിമുഖം ജൂലൈ 10 രാവിലെ 9 മണി മുതൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.