Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാര്‍ പലതവണ കരണം മറിഞ്ഞു ; അപകടം സൗദി അറേബ്യയിൽ ; മരിച്ചത് മലപ്പുറം തിരൂർ സ്വദേശികള്‍

06 Jul 2026 20:40 IST

Jithu Vijay

Share News :

മലപ്പുറം : ഖത്തറില്‍ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കല്‍ ഹൗസില്‍ അബ്ദുല്ലത്തീഫിെൻറ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകള്‍ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.


ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള 'ദലം' എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്‍റെ മുൻവശത്തെ ഗ്ലാസ്സില്‍ (വിൻഡ്ഷീല്‍ഡ്) വന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡില്‍ പലതവണ മറിയുകയുമായിരുന്നു എന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. ദീർഘകാലമായി ഖത്തറില്‍ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കല്‍ കമ്പനി (കാപ്കോ)യില്‍ ഉദ്യോഗസ്ഥനാണ്.


ഉംറ കർമങ്ങള്‍ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉമർകുട്ടി, മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ് മരിച്ച രഹന. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ദലം സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ദമ്മാമില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സൗദിയില്‍ ഖബറടക്കും.

Follow us on :

More in Related News