Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ ഈ​ദ് ഗാ​ഹു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നങ്ങൾ ​വി​ത​ര​ണം ചെയ്ത് ഔ​ഖാ​ഫ്.

18 Jun 2024 00:05 IST

- ISMAYIL THENINGAL

Share News :

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഖത്തറിലെ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം 4500 കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഔ​ഖാ​ഫ് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ ‘ഫ​ർ​ഹ​ത് ഈ​ദ്’ പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് ‘വ​ഖ്ഫ് ഒ​രു സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​മാ​ണ്’ പ്ര​മേ​യ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ഗാ​നിം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഔ​ഖാ​ഫ് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് കീ​ഴി​ൽ കു​ടും​ബ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള എ​ൻ​ഡോ​വ്‌​മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 30 ഈ​ദ് ഗാ​ഹു​ക​ളി​ലാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ ആ​ണ് പെ​രു​ന്നാ​ളി​ന്റെ പൊ​ലി​മ വ​ർ​ധി​ക്കു​ന്ന​തെ​ന്നും സ​മ്മാ​ന​ങ്ങ​ൾ അ​തി​ന് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദോ​ഹ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ട​ക്ക് ഭാ​ഗ​ത്ത് അ​ൽ ഷ​മാ​ൽ, തെ​ക്ക് അ​ൽ വ​ക്‌​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും സ​മ്മാ​ന വി​ത​ര​ണ​മു​ണ്ടാ​യി.

Follow us on :

More in Related News