Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ തലത്തിൽ കബഡി മത്സരത്തിന് സെലക്ഷൻ ലഭിച്ച അശ്വിന് ആദരവ് നൽകി

22 Oct 2024 18:30 IST

PEERMADE NEWS

Share News :

വണ്ടിപെരിയാർ:

ദേശീയ തലത്തിൽ കബഡി മത്സരത്തിന് സെലക്ഷൻ ലഭിച്ച വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപിസ്ക്കൂൾ 7ാം ക്ലാസ് വിദ്യാർഥി അശ്വിന് നാടിന്റെയും സ്കൂളിന്റെയും ആദരവ് നൽകും.

. വണ്ടിപ്പെരിയാർ നെല്ലിമല സ്വദേശിയായ അശ്വിന് കബഡി മത്സരത്തിൽ പങ്കെടുക്കുവാൻ ഉള്ള പരിശീലനം നൽകി വന്നിരുന്നത് പിതാവായ സുരേഷ് ആണ്.

സ്കൂൾ കാലഘട്ടങ്ങളിൽ വരെ കബഡി മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടിരുന്ന താൻ പ്രാദേശിക കബഡി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ തന്നെ എത്തുകയും പരിശീലനം ചെയ്യുന്നതിനോടൊപ്പം തനിക്കൊപ്പം മകനും എത്തി കബഡി പ്രാക്ടീസ് ചെയ്തു കൊണ്ടാണ് സ്കൂൾ റവന്യൂ സംസ്ഥാന തലങ്ങളിൽ വരെ പങ്കെടുക്കാൻ മകന് സാധിച്ചതെന്ന് അശ്വിവിന്റെ പിതാവ് സുരേഷ് പറയുന്നു.

നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇടുക്കി ജില്ലാ കളക്ടറെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അനുമോദനയോഗം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

അശ്വിനെ കൂടാതെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളെയും അന്നേദിവസം ആദരിക്കും. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ശ്യാം , അശ്വിന് പരിശീലനം നൽകിയ സുരേഷിനെയും ആദരിക്കുവാനും തീരുമാനിച്ചു.


 

Follow us on :

More in Related News