Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 08:22 IST
Share News :
പത്തനംതിട്ട: 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ രഞ്ചു എന്ന രഞ്ജിത്ത് വി. രാജനാണ് (38) അറസ്റ്റിലായത്.
കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവല്ല പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്ക് നേർക്ക് കൈയേറ്റം നടത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Follow us on :
More in Related News
Please select your location.