Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജ്ജുൻ മിഷൻ:നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം

24 Jul 2024 15:48 IST

Enlight News Desk

Share News :

കർണാടക: ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നതിനിടെ നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം. 

ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്.

 ​ഗം​ഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോ​ഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

Follow us on :

More in Related News