Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കാൽനട യാത്രക്കാരനായ ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. ഇടിച്ചകാർ റോഡരികിലെ വൈദ്യുത പോസ്‌റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു.

23 Aug 2026 23:47 IST

santhosh sharma.v

Share News :

വൈക്കം: കാർ ഇടിച്ച് കാൽനട യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ഉദയനാപുരം കൊടിയാട് മറ്റത്തിൽ വീട്ടിൽ രാജു (65) ആണ് മരിച്ചത്. വൈക്കം - വാഴമന റോഡിൽ ആറാട്ട് കുളങ്ങര ജംഗ്ഷന് സമീപം മാടന്തറ ഭാഗത്ത് ഞായറാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അപകടത്തിൽപ്പെട്ട കാർ മുന്നോട്ട് ഓടി കിളിയാറ്റു നടയിലെ പുതിയ സിനിമ തീയ്യറ്ററിന് സമീപം റോഡരികിലെ വൈദ്യുത പോസ്‌റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു. കാർ യാത്രികനായ പടിഞ്ഞാറെക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാജു ആറാട്ടുകുളങ്ങരയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വൈക്കം ഭാഗത്തു നിന്നും വാഴമന ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. പരിക്കേറ്റ രാജുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - സുഷമ. മക്കൾ - വിഷ്ണു‌രാജ്, നിഷമോൾ. മരുമക്കൾ - ആര്യ, രാജേഷ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News