Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 19:00 IST
Share News :
കോട്ടയം: വിനോദയാത്രക്കിടെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം.
കുമരകം പാരഡൈസ് റിസോർട്ടിൽ മലപ്പുറം സ്വദേശി നബാൻ (8) ആണ് മുങ്ങി മരിച്ചത്. ഒരു കുടുംബത്തിലെ 29 പേര് അടങ്ങുന്ന സംഘം
മലപ്പുറം വേങ്ങരയിൽ നിന്നുമാണ് വിനോദയാത്രയ്ക്ക് കുമരകത്ത് എത്തിയത്. സംഘത്തിലെ 10 ലധികം പേർ നീന്തൽകുളത്തിൽ ഉള്ളപ്പോഴാണ് നബാൻ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമരകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
Follow us on :
More in Related News
Please select your location.