Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 21:56 IST
Share News :
വൈക്കം: വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സഹകരണ സംഘം വാർഷികവും, ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സിൻ്റെ വിശേഷാൽ പൊതുയോഗവും മാർച്ച് 20ന് നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വൈക്കം വ്യാപാരഭവൻ ഓറ്റോറിയത്തിൽ വച്ച് നടക്കുന്ന സഹകരണ സംഘം വാർഷിക യോഗത്തിൽ സംഘം പ്രസിഡൻ്റ് വി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വിജയൻ ഇടയത്ത് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ റേഷൻ വ്യാപാരിയുടെ മക്കളെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വിശേഷാൽ പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണി നെല്ലൂർ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യും. താലൂക്ക്
പ്രസിഡൻ്റ് ഐ.ജോർജ് കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് വൈസ് പ്രസിഡൻ്റ് ജിൻഷോലൂക്കോസ്, കെ.ജി ഇന്ദിര, ജനറൽ സെക്രട്ടറി എസ്.എൻ ബിനേഷ് കുമാർ, എൻ.ജെ ഷാജി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കാരുണ്യ സ്പർശം പദ്ധതി വിശദീകരണം, ചർച്ചാ ക്ലാസ് എന്നിവ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച റേഷൻ വ്യാപാരികളെ ചടങ്ങിൽ ആദരിക്കും.
Follow us on :
Tags:
More in Related News
Please select your location.