Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിൻ്റെ രുചിയറിഞ്ഞ് അക്കരപ്പാടം സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.

05 Nov 2025 19:04 IST

santhosh sharma.v

Share News :

വൈക്കം: ഫാസ്റ്റ് ഫുഡ് സംസ്ക്കാര ത്തിൻ്റെ ദോഷവശങ്ങൾ മനസ്സിലാകാനും നാടൻ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ആരോഗ്യത്തിന് നല്ലതെന്ന് കുട്ടികളിൽ

അവബോധം ജനിപ്പിക്കുന്നതിനുമായി

അക്കരപ്പാടം ഗവ.യു പി സ്കൂളിൽ സംഘടിപ്പിച്ച നടൻ ഭഷ്യമേള ശ്രദ്ധേയമായി. നാടൻഭക്ഷ്യ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ടി.പ്രസാദ് നിർവ്വഹിച്ചു. നാടൻ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് 

അഞ്ഞൂറിൽപരം നാടൻ വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. കളർപുട്ട്, പപ്പായ കട്ലറ്റ്, പാൽകപ്പ, കപ്പകട്ലറ്റ്, കരിമീൻ മപ്പാസ് , ക്വാരറ്റ്ജൂസ്, ചെമ്പരത്തി ജൂസ് തുടങ്ങിയവ ഭക്ഷ്യമേളയിൽ പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്തവല്ലി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ജിനേഷ് , ഗിരിജ പുഷ്ക്കരൻ , സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ നടേശൻ, സജീവ് വഞ്ചൂരത്തിൽ, പി.എൻ ദാസൻ, കെ.എ അഞ്ജു, വി.അനുഷ, സമിതാ മേനോൻ , എം.ജി.അമ്പിളി തുടങ്ങിയവർ മേളയിൽ പങ്കെടുത്തു. 

Follow us on :

More in Related News