Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി പ്രവാസികളോടുള്ള വെല്ലുവിളി: ഗപാഖ് സർവ്വകക്ഷി യോഗം.

31 May 2024 03:30 IST

ISMAYIL THENINGAL

Share News :

ദോഹ: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിവിധ സർവീസുകൾ മുടങ്ങുന്നത് കാരണവും, പല സർവീസുകൾ നിർത്തലാക്കാൻ ഉള്ള തീരുമാനവും പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നുവെന്നും ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള പ്രവാസി യാത്രക്കാരെയാണെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) സംഘടിപ്പിച്ച സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.  

ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനവും കോഴിക്കോട് എയർപോർട്ടിൽ നിന്ന് മുംബൈയിലേക്ക് 36 വർഷമായി നടത്തിവരുന്ന സർവീസ് നിർത്തലാക്കാനുള്ള തീരുമാനവും പ്രവാസികളെ ഏറെ ദോഷകരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.

ഇൻസ്ട്രുമെന്റേഷൻ ലാൻഡിങ് സിസ്റ്റം കൃത്യസമയത്ത് അറ്റകുറ്റപ്പണികളും പരിസരങ്ങളിലെ പുൽമേടുകൾ നീക്കം ചെയ്യാത്തതും കാരണം ഇരുപതോളം വിമാനങ്ങൾ ഒരാഴ്ചക്കകം മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടാൻ കാരണമായെന്ന വാർത്തകളും അക്ഷന്തവ്യമായ പോരായ്മകളായും യോഗം വിലയിരുത്തി.  

സാധാരണക്കാരായ പ്രവാസികൾക്ക് ജോലി നഷ്ടവും ധനനഷ്ടവും ചികിത്സയിൽ ഉള്ളവരെ കാണാൻ പോലും സാധ്യമാവാത്ത അവസ്ഥയും സംജാതമാകുന്ന സങ്കീർണ പ്രശ്നങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതും അടിയന്തരമായി പരിഹാരമാർഗ്ഗങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷികമാണെന്നും യോഗം വിലയിരുത്തി.  

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യക്ക് അവസാന നോക്ക് കാണാനാവാതെ നിര്യാതനായ നമ്പി രാജേഷിനായി മൗന പ്രാർത്ഥനയോടുകൂടിയാണ് യോഗം ആരംഭിച്ചത്.  



യോഗ തീരുമാനപ്രകാരം: കേന്ദ്ര കേരള സർക്കാർ, ഡിജിസിഎ, എയർ ഇന്ത്യ മാനേജ്‌മന്റ്, കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി എന്നിവർക്ക് നിവേദനം നൽകാനും വരുന്ന ജൂലൈ മാസത്തിൽ നാട്ടിൽ വെച്ച് അനുയോജ്യമായ സമര രീതികൾ അവലംബിക്കാനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.

പ്രസിഡണ്ട് കെ.കെ ഉസ്മാൻ ആധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അര്‍ളിയില്‍ അഹ്മദ് കുട്ടി ( സംസ്കൃതി),

അൻവർ സാദത്ത് ടി.എം.സി ( ഒ ഐസിസി ഇൻകാസ് ), മുസ്തഫ എലത്തൂർ ( കെ.എം.സി.സി), അമീൻ അന്നാറ (പ്രവാസി വെൽഫെയർ), ഷാനവാസ് തവയിൽ ( യുവ കലാസാഹിതി ), വിപിൻ മേപ്പയൂർ(ഒ ഐസിസി ഇൻകാസ്കോഴിക്കോട് ജില്ല), വിപിൻദാസ് ( ഫോക്ക് ഖത്തർ), ഗഫൂർ കോഴിക്കോട് ( കെ പി എ ക്യു ), ദീപക് സി ജെ ( ഇൻകാസ് ഖത്തർ ), സമീൽ അബ്ദുൽ വാഹിദ് ( ചാലിയാർ ദോഹ ) മഷ്ഹൂദ് തിരുത്തിയാട് ( ഡോം ഖത്തർ) കരീം ഹാജി മേമുണ്ട, അജ്മൽ കോഴിക്കോട്, ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു.

ഗഫൂർ കോഴിക്കോട് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News