Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 13:19 IST
Share News :
കടുത്തുരുത്തി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്ക് വെള്ളൂരും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പട്ടികയിലാണ് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) സ്ഥലവും ഉൾപ്പെടുത്തിയത്.
കെ ബിനിമോൻ എംഎൽഎ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണ വേദി എന്നിവർ നൽകിയ ഭൂവിനിയോഗ നിർദേശം പരിഗണിക്കാനാണ് മന്ത്രിയുടെ നിർദേശം. മറ്റ് ആറുപേരുടെ വിവിധ സ്ഥലങ്ങൾക്ക് വേണ്ടിയുള്ള നിർദേശങ്ങൾക്ക് ഒപ്പമാണ് വെള്ളൂരിനു വേണ്ടിയുള്ള നിർദേശവും പരിഗണിക്കുന്നത്. പരിഗണിക്കുന്ന 9 നിർദേശങ്ങളിൽ 3 എണ്ണവും വെള്ളൂരിന് വേണ്ടിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.
692 ഏക്കറാണ് വെള്ളൂരിൽ കെപിപിഎലിനുള്ളത്. ഇതിൽ കേരള റബർ ലിമിറ്റഡിനായി 164.82 ഏക്കർ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കർ സ്ഥലം ഇപ്പോൾത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. 200 ഏക്കർ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്.
ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവിൽ വെള്ളൂരിലുണ്ട്. ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ്. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായ മൂവാറ്റുപുഴയാർ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്.
Follow us on :
Tags:
More in Related News
Please select your location.