Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 23:18 IST
Share News :
കടുത്തുരുത്തി: പ്രശസ്ത സാഹിത്യകാരനും വ്യവസായിയുമായ പുന്നത്തുറ ശ്രീകൈലാസ് ഗാർഡൻസിൽ (പരയ്ക്കാട്ട് )
ശ്രീ. ടി.ജി. വിജയകുമാർ (ബാബുജി - 66) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 08.07.2026 ബുധൻ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. കാരിത്താസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കുന്നതാണ്. പരേതൻ ചെങ്ങളം തെക്കേക്കുറ്റ് ഗോപിനാഥൻ നായരുടെയും കോതനല്ലൂർ പരയ്കാട്ട് പി ജി ചെല്ലമ്മയുടെയും മകനാണ്. ഇദ്ദേഹത്തിൻ്റെ 'മഴ പെയ്ത് തോരുമ്പോൾ' എന്ന ഹാസസാഹിത്യ കൃതിക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, തത്വമസി ട്രസ്റ്റിൻ്റെ ചെയർമാൻ,
ബിസിനസുകാരൻ (തത്വമസി ഹൗസ് ബോട്ട് ഉടമ), ഏറ്റുമാനൂർ ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് - സോൺ ചെയർമാൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിത്വം. ഭാര്യ : സുജാത വിജയ് (തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗം), മകൻ: അഡ്വ.അഖിൽ വിജയ് (കേരള ഹൈക്കോടതി), മകൾ: ഡോ.ഐശ്വര്യ വിജയ് (ആയുസ്സ് വെൽനെസ് ഹോസ്പിറ്റൽ, കൊച്ചി), മരുമക്കൾ : അഡ്വ.ദൃശ്യ ആർ, ഹരിനാരായണൻ ആർ (ബിസിനസ്).
Follow us on :
Tags:
Please select your location.