Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിപി വേള്‍ഡ് ഇന്‍ഡസ് ഏറ്റെടുത്തുകൊണ്ട് ഡിപി വേള്‍ഡ് ഷിപ്പിംഗ് നെറ്റ്‌വർക്ക് വിപുലീകരിച്ചു

08 Jul 2026 10:49 IST

രെഹ്ന

Share News :

കൊച്ചി: ഡിപി വേള്‍ഡിന്റെ മറൈന്‍ സര്‍വീസസ് ബിസിനസ്, ഷിപ്പിംഗ് സൊല്യൂഷന്‍സ് 2,500+ ടിഇയു കണ്ടെയ്നര്‍ കപ്പലായ ഡിപി വേള്‍ഡ് ഇന്‍ഡസിനെ ഏറ്റെടുത്ത് ഫ്‌ളീറ്റ് ശേഷി വിപുലീകരിച്ചു. ഇതോടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾക്കിടയിലെ ചരക്ക് ഗതാഗത ശേഷി വർധിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിപി വേൾഡ് ഷിപ്പിംഗ് സൊല്യൂഷൻസിന്റെ കോസ്റ്റൽ ശൃംഖല നിലവിൽ 14 തുറമുഖങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 10 കപ്പലുകളുടെ ഫ്‌ളീറ്റുള്ള കമ്പനി 2025-ൽ 4.73 ലക്ഷം ടിഇയുവിലധികം ചരക്ക് കൈകാര്യം ചെയ്തു. ഇന്ത്യൻ പതാകയേന്തുന്ന ഡിപി വേൾഡ് ഇൻഡസിന്റെ ഏറ്റെടുക്കൽ ദീർഘദൂര കരഗതാഗതത്തിന് വിശ്വസനീയമായ ബദലാകുമെന്ന് ഡിപി വേൾഡ് മറൈൻ സർവീസസിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണേഷ് രാജ് പറഞ്ഞു.


Follow us on :

More in Related News