Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയിംസ് ഹോസ്പിറ്റൽ വെള്ളൂരിൽ സ്ഥാപിക്കണം ബി.ജെ.പി

08 Aug 2026 23:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേന്ദ്ര സർക്കാരിന്റെ എയിംസ് ഹോസ്പിറ്റൽ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ശക്തികേന്ദ്ര യോഗം അധികാരികളോട് ആവശ്യപെട്ടു. ഏയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വെള്ളൂരാണന്നും ബി.ജെ.പി.യോഗം ചൂണ്ടിക്കാട്ടി. ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവും ശക്തികേന്ദ്ര ഇൻ ചാർജുമായ സന്തോഷ് കുഴിവേലിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽകുമാർ മാളിയേക്കൻ പി.സി.രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ ,മണ്ടലം ഭാരവാഹികളായ എൻ ജയചന്ദ്രൻ ,രഞ്ജിത്ത് രാധാകൃഷ്ണൻ , സുനേഷ് കാട്ടാമ്പാക്ക് , പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണി ആർ.നായർ , സുഷമ അജി പ്രകാശ്, ബൂത്ത് ഭാരവാഹികളായ ജിജി മനയ്ക്ക പറമ്പിൽ , അജയൻ കെ.എസ്, റെജി മനയ്ക്ക പറമ്പിൽ , സുരേഷ് മൂക്കം ചാത്തി യേൽ സുബി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News