Tue Dec 12, 2023 10:56 PM 1ST

Location  

Sign In

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉമ്മ അബ്ദുൾ റഹീമിനെ കണ്ടു

11 Nov 2024 20:39 IST

Enlight News Desk

Share News :

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കണ്ട് ഉമ്മ. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്.

ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്.

Follow us on :

More in Related News