Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 20:09 IST
Share News :
പീരുമേട്: ആളില്ലാത്ത വീടിന്റെ മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ കയറി അലമാര കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുന്ന പ്രതി പിടിയിൽ.വണ്ടിപ്പെരിയാർ കീരിക്കര സ്വദേശി മഹേന്ദ്രൻ 24 നെ ആണ് കുമളി പോലിസ് പിടികൂടിയത്. മഹേന്ദ്രന്റെ പേരിൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ മാത്രം മൂന്ന് മോഷണ കേസുകൾ ആണുള്ളത് കൂടാതെ പീരുമേട് റാണി കോവിലിൽ നടന്ന മോഷണത്തിലും ഇയാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു.പകൽ സമയങ്ങളിൽ വീടുകളിൽ ആളില്ലാത്ത സമയം ഉറപ്പുവരുത്തിയ
ശേഷം മേൽക്കുര പൊളിച്ച്
മോഷണം നടത്തുന്നതാണിയാളുടെ രീതി. തുടർന്ന്സാധാരണ ജീവിതം നയിക്കുകയും പണം തീരുമ്പോൾമോഷ്ടിച്ച സ്വർണ്ണം പണയ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയാണ് പതിവ്.കുമളി ചോറ്റുപറയിൽ ശരണ്യ ഭവൻ രവി പശുപതി ദമ്പതികളുടെ മകന്റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് കഴിഞ്ഞ 13ാം തിയതി മോഷ്ടിച്ചത്.കുമളി മുരുക്കടി ക്ഷേത്രത്തിലെഉത്സവത്തിനിടയിലാണ് പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ രൂപികരിച്ച സ്ക്വാഡാണ് പ്രതിയെ പിടി കൂടിയത്.
.ഇയാളുടെ വീട്ടിൽ നിന്നും മൂന്നു പവൻ സ്വർണവും 27000 രൂപയും പോലീസ് കണ്ടെടുത്തു പിന്നീട് വണ്ടിപ്പെരിയാർ ഗോൾഡ് മാർക്കറ്റിലെ സ്വർണ്ണ പണയ വായ്പാ സ്ഥാപനങ്ങളിൽ പണയം വെച്ചിട്ടുള്ള സ്വർണ്ണം കണ്ടെടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു..
മഹേന്ദ്രൻ തന്നെയാണ് കഴിഞ്ഞ ആറുമാസം മുൻപ് പശുമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസറുടെ കോട്ടേഴ്സ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഈ കേസിൽ ഇയാൾ ജയിലിയായിരുന്നു. പിന്നിട് ജാമ്യത്തിൽ കഴിയുന്നനിടയിലാണ് വീണ്ടും മോഷണം നടത്തിയിരിക്കുന്നത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകളും പീരുമേട്ടിൽ ഒരു കേസും ഇയാളുടെ പേരിൽ ഉണ്ട്. തൊണ്ടിമുതൽ മുഴുവനും കസ്റ്റഡിയിലെടുത്ത് മഹേന്ദ്രനെ പീരുമേട് കോടതിയിൽ ഹാജരാക്കും. തുടർന്ന് വണ്ടിപ്പെരിയാർ പോലീസും പീരുമേട് പോലീസും കസ്റ്റഡിയിൽ വാങ്ങിയായിരിക്കും മറ്റ് കേസുകളിൽ അന്വേഷണം നടത്തുക.
Follow us on :
More in Related News
Please select your location.