Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കക്കാട് കാരശ്ശേരി സ്വദേശിയായ യുവാവ് സൗദിയിൽ ഹൃദയാഘാതത്താൽ മരിച്ചു.

10 Jun 2024 18:44 IST

UNNICHEKKU .M

Share News :



മുക്കം :സൗദി അറേബ്യയിൽ വാഹനമോടിക്കുന്നതിനിടയിൽ ഹൃദയഘാതത്തെ തുടർന്ന് കോഴിക്കോട്മുക്കം കക്കാട് സ്വദേശി മരണപ്പെട്ടു. കക്കാട് പരേതനായ മൂലയില്‍ ഹുസെെന്‍റെ മകന്‍ സാലിം(39) മരിച്ചത് . ഡയന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് സാലിം ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്നു. നാട്ടിലെ ബസ്സ് ഡ്രൈവറായിരുന്നു.എസ്.വൈ എസ് കക്കാട് യൂണിറ്റ് അംഗമായിരുന്നു. .മയ്യിത്ത് തുടർ നടപടികൾ പൂർത്തിയായതിന് ശേഷം സൗദിയിൽ മറവ് ചെയ്യും. മാതാവ്:ആയിശ.ഭാര്യ : നസീബ.മക്കൾ : ലിഹ്‌ന സാലിം,അമാസ് ഹനാന്‍,ഹെെഫ സാലിം.

സഹോദരങ്ങള്‍:മൂസക്കുട്ടി,അബ്ദുറഹിമാന്‍,അബ്ദുനാസര്‍,അബ്ദുല്‍ മജീദ് മുസ്ലിയാര്‍,ഷാഹുല്‍ഹമീദ്,അബ്ദുറഷീദ്,മുഹമ്മദ് ശരീഫ്,സെെനബ,സഫിയ,റസിയ,

ഹസീന.

ചിത്രം: സാലിം

Follow us on :

More in Related News