Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കട തകർന്നു:കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു..

22 May 2026 20:20 IST

MUKUNDAN

Share News :

ചാവക്കാട്:നഗര മധ്യത്തിൽ ലോറിയിടിച്ച് കട തകർന്നു.കടക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെ 2 മണിക്ക് ചരക്ക് ലോറി പുറകിലേക്ക് എടുക്കുമ്പോഴാണ് നഗര മധ്യത്തിലുള്ള ചക്കാല സ്റ്റോഴ്സ്, തൊട്ടുടത്തുളള ബാർബർ ഷോപ്പ് എന്നി കടളിലേക്ക് ഇടിച്ചുകയറിയത്.കടകളുടെ മുൻഭാഗം തകർന്നു.അപകട സമത്ത് ബാർബർ ഷോപ്പ് ഉടമ ശ്രീരാമൻ ഷോപ്പിനുള്ളിൽ ഉറങ്ങുകയായിരുന്നു.പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.ശബ്ദം കേട്ട് ഉണർന്നപ്പോൾ മുൻഭാഗം തകർന്ന് കിടക്കുന്നതാണ് കണ്ടത്.മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്.ചാവക്കാട് പൊലിസ് സ്ഥലത്തെത്തി.കഴിഞ്ഞദിവസം ചാവക്കാട് നഗരത്തിൽ ടോറസ് ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചിരുന്നു.  


Follow us on :

More in Related News