Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവൺമെന്റ് വിഎച്ച്എസ്എസ് ഫോർ ഗേൾസിലെ കുട്ടികൾ ഫെഡറൽ നിലയവും ബഷീർ സ്മാരകവും സന്ദർശിച്ചു.

09 Jul 2026 20:42 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാഘോഷ പരിപാടികളുടെ ഭാഗമായി പെരുവ ഗവൺമെന്റ് വിഎച്ച്എസ്എസ് ഫോർ ഗേൾസിലെ കുട്ടികൾ ബഷീർ കുടുംബസമേതം താമസിച്ച തലയോലപ്പറമ്പിലെ ഫെഡറൽ നിലയവും ബഷീർ സ്മാരകവും സന്ദർശിച്ചു.സാഹിത്യ സുൽത്താന്റെ കയ്യൊപ്പ് പതിഞ്ഞ സ്ഥലങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഉള്ള സന്ദർശനം കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതായി. ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന പ്രശസ്ത നോവലിലെ കഥാപാത്രവും ബഷീറിന്റെ സഹോദരി പുത്രിയുമായ ഖദീജയെ കുട്ടികൾ സന്ദർശിക്കുകയും ആശയ വിനിമയംനടത്തുകയും ചെയ്തു. ബഷീർ സ്മാരക ലൈബ്രറിയും ആർട്ട് ഗാലറിയും സന്ദർശിച്ച കുട്ടികൾക്ക് സ്മാരക സമിതി സെക്രട്ടറി ഡോ. കുസുമൻ സി എം ബഷീറിയൻ സാഹിത്യത്തെ മികച്ച രീതിയിൽ പരിചയപ്പെടുത്തുകയുണ്ടായി. തുടർന്ന് ഫെഡറൽ ബാങ്കിന്റെ തലയോലപ്പറമ്പ് ശാഖയായ ഫെഡറൽ നിലയത്തിൽ എത്തിയ കുട്ടികൾക്ക് ബഷീർ - അമ്മ മലയാളം സെക്രട്ടറി ഷാജിമോൻ പിജി ബഷീറിന്റെ ജീവിതത്തെ ആഴത്തിൽ വിശദീകരിച്ച് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി, സീനിയർ അധ്യാപകരായ സെലിമോൾ ഫ്രാൻസിസ്, സാറ ഗ്ലാഡിസ് എന്നിവർ പഠനയാത്രയിൽ കുട്ടികൾക്കൊപ്പം പങ്കെടുത്തു.







Follow us on :

More in Related News