Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2026 10:32 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ മീഡിയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ നടന്നു. പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ വി.പി. സുബൈർ, മുൻ കേരള പോലീസ് ഫുട്ബോൾ താരമായ കെ.ടി. വിനോദിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.
മീഡിയ ലൈബ്രറി ജനറൽ സെക്രട്ടറി സി. അബ്ദുറഹ്മാൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. വി.പി. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. സഹൽ കെ.പി., ഷമീർ മുക്കത്ത്, ഷെനീബ് മൂഴിക്കൽ, സിദ്ദീഖ് മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. മുബഷീർ നന്ദി രേഖപ്പെടുത്തി.
ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിൽ ഗൂഗിൾ ഫോമിലെ നാല് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. ജൂലൈ 10 രാത്രി 10 മണിവരെയാണ് ഉത്തരങ്ങൾ സമർപ്പിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് 80898 57816 എന്ന നമ്പറിൽ ബന്ധപ്പെടാം.
Follow us on :
Tags:
More in Related News
Please select your location.