Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം ശ്രദ്ധേയമായി

09 Jul 2026 13:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്കൂളിലെ ക്രിയേറ്റീവ് കോർണറുമായി ബന്ധപ്പെടുത്തിയാണ് ഈ വർഷം ബഷീർ ദിനം പരിസ്ഥിതി സൗഹാർദ്ദപരമായി ആചരിച്ചത്. സർവ്വ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് എന്ന ബഷീറിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ ക്ലോത്ത് ബാഗുകൾ ഏറെ വ്യത്യസ്തങ്ങളായി. ബഷീർചിത്രം ആലേഖനം ചെയ്ത ക്ലോത്ത് ബാഗുകൾ ഏറെ ആകർഷകമായി.

അധ്യാപകരായ വാണിശ്രീ , സുസ്മിൻ സെബാസ്റ്റ്യൻ എന്നിവരാണ് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിയത്.

 വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോകളുടെ പ്രദർശനവും ബഷീർ പുസ്തകങ്ങളുടെയും ബഷീറിനെ കുറിച്ചുള്ള പുസ്തകങ്ങളുടെയും പ്രദർശനത്തിൽ  ജലവിഭവകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് പങ്കെടുത്തു.

 ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി ആൻ മരിയ ജോർജ് ബഷീർ ദിനം ഉദ്ഘാടനം ചെയ്തു. ഗവേഷകനായ അഖിൽ തങ്കപ്പൻ ബഷീർ പ്രഭാഷണം നിർവഹിച്ചു. കടുത്തുരുത്തി വിദ്യാഭ്യാസ ഓഫീസർ സിനി എസ്‌ ആശംസകൾനൽകി.

 പിടിഎ പ്രസിഡന്റ് സുരേഷ് കുമാർ വിഎൻ, എസ് എം സി കൺവീനർ രജീഷ് കുമാർ, ഹെഡ്മിസ്ട്രസ് ഡോ. യു ഷംല, സീനിയർ അസിസ്റ്റന്റ് ലിൻസി ചാക്കോ, സ്റ്റാഫ് സെക്രട്ടറി ഡോ. രാജശ്രീ മോഹനൻ,  മീനു എം എസ്, വിഷ്ണു ഹരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.               

Follow us on :

More in Related News