Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ; സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ്

09 Jul 2026 12:11 IST

Jithu Vijay

Share News :

വയനാട് : വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപ​ക്ഷ നേതാവിനൊപ്പം എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു.


കള്ളാടി മണ്ണിച്ചിലിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച. ദുരന്തം നടന്ന ശേഷം ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് പൂർണമായും ഒലിച്ചുപോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രം ഉൾപ്പെടെയുള്ള സഹായം നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ ഏറെ എത്തുന്നു വയനാട്ടിൽ ജനങളുടെ സുരക്ഷക്കായുള്ള മുൻ കരുതൽ എടുത്തില്ല. അതി തീവ്ര മഴ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ജാഗ്രതക്കു റെഡ് അലർട്ട് പ്രഖ്യാപിക്കണം. സന്ദർശന സ്ഥലത്ത് മന്ത്രി മാർ ഉണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. ആ മണ്ണ് ആകെ ഒലിച്ചു പോയിട്ടില്ല. എന്നാൽ അതിനോടൊപ്പമുള്ള ഒരുഭാഗം മണ്ണ് ഒലിച്ചു പോയി‌. സംഭവത്തിൽ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Follow us on :

More in Related News