Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 03:26 IST
Share News :
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായി രൂപീകരിച്ച മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (മെജസ്റ്റിഖ്) ന് പ്രൗഢോജ്വലമായ തുടക്കം. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ ഔദ്യോഗികമായി സംഘടനയുടെ ലോഞ്ചിംഗ് നിർവഹിച്ചു.
ഏറെ മനോഹരമായ ജില്ലയായ മലപ്പുറം ജില്ലക്കാർക്ക് ഒരുമിക്കാനുള്ള സ്നേഹ സൗഹൃദ വേദിക്ക് ഖത്തറിൽ തുടക്കം കുറിക്കുന്നത് ശ്ലാഘനീയമാണെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. സംഘടനക്ക് എല്ലാവിധ ആശംസകളും നേർന്ന അദ്ദേഹം ഈ ആശയത്തിൻ്റെ ചുക്കാൻ പിടിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങിൽ നിഹാദ് അലി അധ്യക്ഷത വഹിച്ചു. സംഘടനയുടെ അംഗത്വ കാർഡും അംബാസിഡർ പ്രകാശനം ചെയ്തു. മെജസ്റ്റിക് ചെയർമാൻ അഷ്റഫ് ചിറക്കൽ ആദ്യ മെമ്പർഷിപ്പ് കാർഡ് ഏറ്റുവാങ്ങി. മെജസ്റ്റിക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ മുസ്ലിം ലീഗ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ എൻ എ ഖാദർ, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയമസഭാ സാമാജികനുമായിരുന്ന എം സ്വരാജ്, കെ പി സി സി ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത്, കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീല കൃഷ്‌ണൻ എന്നിവർക്ക് ഭാരവാഹികൾ മൊമെൻ്റോ കൈമാറി
പ്രശസ്ത ഗായിക സിതാര കൃഷ്‌ണകുമാർ നയിച്ച പ്രോജക്‌ട് മലബാരിക്കസ് ബാൻഡിന്റെ കലാസന്ധ്യ അരങ്ങേറി. ആയിരത്തഞ്ഞൂറിൽപരം പേരുടെ സദസ്സിന് മുന്നിൽ നിറഞ്ഞ കൈയടികളോടെ പാടിത്തിമിർത്ത കലാസന്ധ്യ മെഗാ ലോഞ്ചിന് മിഴിവേകി. ദോഹയിലെ പ്രഗത്ഭരായ കലാപ്രതിഭകളുടെ നേതൃത്വത്തിൽ ലോഞ്ചിന് മുന്നോടിയായി വൈവിധ്യമാർന്ന കലാപ്രകടനങ്ങളും നടന്നു.
സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം ജോസഫ്, കെ.എം.സി.സി ജില്ല പ്രസിഡൻ്റ് സവാദ് വെളിയംങ്കോട്, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ.ചന്ദ്രമോഹൻ, മെജസ്റ്റിക് ഭാരവാഹികളായ റിയാസ് അഹമ്മദ്, സന്ദീപ് പുത്തൻവീട്ടിൽ, മുനീഷ് എ.സി, സൽമാൻ മടത്തിൽ, സജ്ന സാക്കി, ശീതൾ പ്രശാന്ത്, ഷാഫി പാറക്കൽ, ഇസ്മായിൽ കുറുമ്പടി എന്നിവർ സന്നിഹിതരായിരുന്നു. മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ജിതിൻ ചക്കൂത്ത് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.