Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുന്നയൂർ പഞ്ചായത്ത് കുഴിങ്ങരയിൽ കുടുംബ യോഗം സംഘടിപ്പിച്ചു

31 Mar 2026 20:23 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുന്നയൂർ പഞ്ചായത്ത് കുഴിങ്ങരയിൽ കുടുംബ യോഗം സംഘടിപ്പിച്ചു.എൻഡിഎ ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻ മാമ്പുള്ളി യോഗം ഉദ്ഘാടനം ചെയ്തു.എ.സി.ശാന്ത അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ബിജെപി ഗുരുവായൂർ മണ്ഡലം ട്രഷറർ ദീപ ബാബു,സെക്രട്ടറി ശാന്തി സതീശൻ,മഹിളാ മോർച്ച വൈസ് പ്രസിഡന്റ് സ്വപ്ന അനിൽ തുടങ്ങിയവർ സംസാരിച്ചു.   


Follow us on :

More in Related News