Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 19:51 IST
Share News :
പരപ്പനങ്ങാടി : യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി. സ്കൂളിൽ "ലഹരിക്കെതിരെ യുവതയുടെ ഗോൾ" എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങൾ ഇഷ്ടപ്പെടുന്ന ടീമുകളുടെ ജേഴ്സികൾ ധരിച്ചെത്തിയത് പരിപാടിക്ക് വേറിട്ട ഭംഗി പകർന്നു.
സ്കൂൾ എസ്.എം.സി. ചെയർമാൻ ജംഷി കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ കേരളാ പോലീസ് ഫുട്ബോൾ താരവും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റുമായ കെ.ടി. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ഗോൾ അടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പി.ടി.എ. പ്രസിഡന്റ് മൻസൂർ കെ.പി., പി.ടി.എ. ഭാരവാഹികളായ ബാപ്പു, അബ്ദുറബ്, അധ്യാപികമാരായ സനൂബിയ, ഐശ്വര്യ, വിജി, ഗീത, വിജിഷ എന്നിവർ ആശംസകൾ നേർന്നു. എം.ടി.എ. പ്രസിഡന്റ് സമീറ കെ.പി. നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.