Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 22:56 IST
Share News :
വൈക്കം: അപൂർവ്വമായി കാണുന്ന ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിനെ കിണറ്റിൽ നിന്നും പിടികൂടി.
വൈക്കം വെള്ളൂരിൽ തിങ്കളാഴ്ച രാത്രി 6.30 ഓടെയാണ് സംഭവം.മേവെള്ളൂർ പയ്യപ്പിള്ളി പ്രണവ് രാമചന്ദ്രൻ്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് നാലര അടിയോളം നീളമുള്ള ശംഖുവരയനെ സർപ്പ അംഗം പിടികൂടിയത്. വൈകിട്ട് 5 മണിയോടെ കിണറ്റിൽ നിന്നും വെള്ളം കോരാൻ ഗൃഹനാഥ എത്തിയപ്പോൾ കിണറിൻ്റെ മുകൾവശത്തെ അരഞ്ഞാണത്തിൽ ഇരുന്ന പാമ്പിനെകണ്ട് ഭയക്കുകയും തുടർന്ന് പാമ്പ് താഴെക്കുള്ള അരഞ്ഞാണത്തിലേക്ക് ഇറങ്ങുകയുമായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ
സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഒരു മണിക്കൂർ നേരം പ്രയത്നിച്ചാണ് കിണറ്റിൽ നിന്നും ഇതിനെ പിടികൂടി ചാക്കിലാക്കിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.