Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ടി വി പുരത്ത് വനിതാ വ്യായാമ കേന്ദ്രവും യോഗ ഹാളും നാടിന് സമർപ്പിച്ചു.

29 Jun 2026 21:43 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച

ടി വി പുരം പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയിലെ വനിതാ വ്യായാമ കേന്ദ്രവും യോഗ ഹാളും നാടിന് സമർപ്പിച്ചു. വാതപ്പള്ളി ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹോമിയോ ഡോക്ടർ ജെസ്സി രേഖ, ആയുർവേദ ഡോക്ടർ രാജഹംസം തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News