Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 17:01 IST
Share News :
കോഴിക്കോട് : അനുദിനം നഗരത്തിൽ അഗ്നിബാധയും, കെട്ടിടങ്ങൾ തകർന്ന് വീണ് അപകട സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം വൈകാതിരിക്കാൻ കോഴിക്കോട് നഗരത്തിലെ സുരക്ഷക്കായി ബീച്ച് ഫയർ സ്റ്റേഷൻ നഗരപരിധിയിൽ നിലനിർത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാലപ്പഴക്കം മൂലം 7.9. 2023ൽ പൊളിച്ചതും, നാല് വർഷതിലധികമായി പുതുക്കിപ്പണിയുന്നതിന് 2002 ഏപ്രിൽ 12 ന്
സർക്കാരിന് സമർപ്പിച്ച 17 കോടിയുടെ എസ്റ്റിമേറ്റ് ഭരണ അനുമതി ലഭിക്കാത്തതുമൂലം പുനർനിർമ്മാണം ആരംഭിക്കാത്തതും, ബീച്ച് അഗ്നി രക്ഷ നിലയത്തിന്റെ അവശേഷിക്കുന്ന 26 ജീവനക്കാരുള്ള ഏക യൂണിറ്റും ക്വോട്ടേഴ്സ് കെട്ടിടവും മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. 2023 സപ്റ്റംബർ 5 ന് ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭ കൗൺസിൽ അനുമതി നൽകി അഗ്നിശമന ഉദ്യോഗസ്ഥർ അനുയോജ്യമാണെന്ന് കണ്ടെത്തിയ കോർപ്പറേഷൻ സ്റ്റേഡിയം കെട്ടിടത്തിലേക്കോ, ഒഴിഞ്ഞു കിടക്കുന്ന കല്ലുത്താൻ കടവ് ന്യൂ പാളയം മാർക്കറ്റിലേക്കോ, ഗ്രീൻ മെട്രോ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി താത്കാലിക ഫയർ സ്റ്റേഷൻ നിർമ്മിച്ചു നൽകാൻ മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുഖേന 2023 സപ്റ്റംബർ 11 ന്
സ്ഥാപന ഉടമ രേഖാമൂലം കേരള
മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി കോഴിക്കോട് മേയർ, ജില്ലാ കളക്ടർ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ മറ്റു ബന്ധപ്പെട്ടവരെ നേരിട്ടും നിവേദനം മുഖേനയും സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ ഇതൊന്നും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ബീച്ചിലെ അഗ്നിരക്ഷാസേന യൂണിറ്റ്
മീഞ്ചന്തയിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2026 ജൂൺ 10 ന്
ആഭ്യന്തരമന്ത്രിക്കും, 2026 ജൂലൈ 11 ന്
ബീച്ച് ഫയർ സ്റ്റേഷൻ കോഴിക്കോട് നഗരത്തിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും എം.ഡി.സി. നിവേദനം നൽകുകയും അന്നുതന്നെ മുഖ്യമന്ത്രി ഈ നിവേദനം ഉചിതമായ നടപടിക്കായി ഫയർ ഫോഴ്‌സ് ഡി.ജി.പി. ക്ക് കൈമാറിയത് പ്രതീക്ഷ നൽകുന്നതാണ്.
ബീച്ച് ഫയർ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്താൻ നഗരസഭ, എം.എൽ.എമാർ, ജില്ലാ ഭരണകൂടം എന്നിവർ നടപടി സ്വീകരിക്കണമെന്നും എം.ഡി. സി ആവശ്യപ്പെട്ടു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവ. സി. ഇ. ചാക്കുണ്ണി,
ജനറൽ സെക്രട്ടറി അഡ്വ. എംകെ അയ്യപ്പൻ, ഖജാൻജി എം വി കുഞ്ഞാമു ഹാജി, സെക്രട്ടറി പി ഐ അജയൻ,
മധുജിത് കേലാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.