Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെംഗളൂരുവിൽ മതിലിടിഞ്ഞ് 2 മലയാളികളടക്കം 7 പേര്‍ മരിച്ചു

29 Apr 2026 22:42 IST

NewsDelivery

Share News :

ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം ശക്തമായ വേനല്‍ മഴയില്‍ മതിലിടിഞ്ഞ് രണ്ട് മലയാളികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ചത്. മഴയില്‍ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പര്‍ച്ചേസിന് വേണ്ടിയാണ് ശിവാജി നഗറില്‍ എത്തിയത്. മഴ പെയ്തപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ വന്നു നില്‍ക്കുകയായിരുന്നു ഇവര്‍. റോഡിനോട് ചേര്‍ന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്.

വൈകിട്ടോടെയാണ് ബെംഗളൂരു നഗരത്തില്‍ വേനല്‍ മഴ പെയ്തത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍ചൂട് 45 ഡിഗ്രിക്ക് മുകളില്‍ എത്തിയതോടെ മഴ ഉണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മഴ പെയ്തത്. ശക്തമായ മഴയില്‍ നഗരത്തിലെ റോഡ് ഗതാഗതം തടസപ്പെട്ടു. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Follow us on :

More in Related News